Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു


എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു


പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves in Lowercase എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ അന്തർദേശീയ ഇംഗ്ലീഷ് കവിയും അവാർഡ് ജേതാവുമായ ഫേബിയാസ് മാസ്റ്റർ നിർവഹിച്ചു.
കവർ പ്രകാശന ചടങ്ങിൽ ഐ.എസ്. എസ്. സ്കൂൾ ഹെഡ് മിസ്റ്ററസ് പി.ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.
 പ്രായം ചെറുതാണെങ്കിലും ഫിൽസയുടെ സൃഷ്ടിപരമായ ചിന്തയും ഭാഷാപാടവവും ശ്രദ്ധേയമാണെന്ന് ഫേബിയസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. യുവതലമുറയിൽ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കവിത എന്നത് വെറും വാക്കുകളുടെ കൂട്ടായ്മയല്ല; മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ശക്തമായ മാധ്യമമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ വായിക്കപ്പെടാൻ കഴിയുന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് കവിതകൾ രചിക്കാൻ ഫിൽസയ്ക്ക് കഴിയട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഈ പുസ്തകം കൂടുതൽ സാഹിത്യസൃഷ്ടികളിലേക്കുള്ള ആത്മവിശ്വാസം പകരുമെന്നും അഭിപ്രായപ്പെട്ടു.
റിട്ട. ഗവർമൻ്റ് അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് , പ്രിൻസിപ്പാൾ പി.കെ. അബ്ദുൾ അസീസ്, അക്കാദമിക്ക് കോർഡിനേറ്റർ അബ്ദുൽ ഖാദർ മാസ്റ്റർ, അലുംനി അസോസിയേഷൻ സെക്രട്ടറി ബാസിൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരി ഫിൽസാ ഫയാൻ മറുപടി പ്രസംഗം നിർവഹിച്ചു. ഫൈസൽ മാസ്റ്റർ സ്വാഗതവും അനൂഷ ടീച്ചർ നന്ദിയും പറഞ്ഞു.
പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ 26 ന് നടക്കുന്ന ഐ.എസ്.എസ്. അലൂംനി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാ സംഗമത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ, കെ.പി. നൗഷാദലി എം.എൽ.എക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments