Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മികവിന് അംഗീകാരം; സിയ ഫാത്തിമയെ അനുമോദിച്ച് എം.എൽ.എ


മികവിന് അംഗീകാരം; സിയ ഫാത്തിമയെ അനുമോദിച്ച് എം.എൽ.എ


തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പസിൽ വളരെ ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാക്കി ശ്രദ്ധ നേടിയ വിദ്യാർത്ഥിനി സിയ ഫാത്തിമയെ പൊന്നാനി എം.എൽ.എ. കെ. പി. നൗഷാദ് അലി വീട്ടിലെത്തി അനുമോദിക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു.

കുട്ടിയുടെ മികവിനെയും ചിന്താശേഷിയെയും അഭിനന്ദിച്ച എം.എൽ.എ., വളർന്നു വരുന്ന കുട്ടികളുടെ കഴിവുകൾ സമയോചിതമായി തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു. ഇത്തരം ചെറിയ അംഗീകാരങ്ങൾ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിയ ഫാത്തിമയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്ന എം.എൽ.എ, ഭാവിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിച്ചു.
ചടങ്ങിൽ സത്താർ താമലശ്ശേരി, ബൽക്കീസ് നസീർ, ജാസ്മിൻ ആരിഫ്, അബ്ദുള്ള തൊഴുവാനൂരയിൽ, റനീഷ് തുടങ്ങിയവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments