Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിൽ ലോക് കല്യാൺ മേള ശ്രദ്ധേയമായി; പുതിയ സംരംഭകർക്ക് സ്പോട്ട് ലോൺ, മാതൃക സംരംഭകർക്കും ബാങ്കുകൾക്കും ആദരം


പൊന്നാനി നഗരസഭയിൽ ലോക് കല്യാൺ മേള ശ്രദ്ധേയമായി; പുതിയ സംരംഭകർക്ക് സ്പോട്ട് ലോൺ, മാതൃക സംരംഭകർക്കും ബാങ്കുകൾക്കും ആദരം

പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.എം. സ്വാനിധി ലോക് കല്യാൺ മേള ശ്രദ്ധേയമായി. അസംഘടിത മേഖലയിലെ ചെറുകിട സംരംഭകരെയും തെരുവ് കച്ചവടക്കാരെയും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണവും സേവനങ്ങളും പുതിയ സംരംഭകർക്ക് പുത്തൻ അറിവിന് വഴിയൊരുക്കി.

മേളയിൽ പുതിയ സംരംഭകർക്ക് സ്പോട്ട് ലോൺ വിതരണം നടത്തി. സംരംഭം ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പകൾ വിതരണം ചെയ്തത്.
കുടുംബശ്രീ എ ഡി എസ് അംഗവും ചായ കൂട്ട് എന്ന പുതിയ സംരംഭത്തിന്റെ ഉടമയുമായ മുബഷിറക്ക് കനറാ ബാങ്കിന്റെ സ്പോട്ട് ലോൺ നൽകി കൊണ്ട് നഗരസഭ ചെയർ പേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷനായി 
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി കെ മഷൂദ്, റീന പ്രകാശൻ , സൗദാമിനി ടീച്ചർ , എന്നിവർ ആശംസയർപ്പിച്ചു.
സിറ്റി മിഷൻ മാനേജർ സുനിൽ പി കെ പദ്ധതി വിശദീകരണം നടത്തി.
സി ഡി എസ് ചെയർപേഴ്സൺ ധന്യ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഹസീന നന്ദിയും പറഞ്ഞു.

പി.എം. സ്വാനിധി പദ്ധതിയുടെ ഭാഗമായി മികച്ച തിരിച്ചടവ് നടത്തി മാതൃക സംരംഭകരായ സുബ്രഹ്മണ്യൻ, ഹസ്സൻ നാലകത്ത് , സരള സുന്ദരൻ , ഷൺമുഖൻ എന്നിവരെ ആദരിച്ചു.
അതോടൊപ്പം പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പൊന്നാനിയിലെ മികച്ച ബാങ്കുകളുടെ മാനേജർമാരായ ജിതിൻ ജെയിംസ് എസ് ബി ഐ ബാങ്ക് , രേഖ ആർ. സൂര്യ കേരള ഗ്രാമീൺ ബാങ്ക് , സഫീർ കെ പി കനറാ ബാങ്ക് , സുവർണ്ണ പോസ്റ്റൽ ബാങ്ക് എന്നിവരെയും ആദരിച്ചു.
വായ്പാ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിലും സംരംഭകരെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച ബാങ്കുകൾക്കുള്ള അംഗീകാരത്തോടൊപ്പം സാറാസ് ഓർഗാനിക്സ് കുടുംബശ്രീ യുണിറ്റിന്റെ സ്നേഹോപഹാരവും ബാങ്കുകൾക്ക് കൈമാറി.

സംരംഭകർക്ക് നിർദേശം നൽകുന്നതിനും സഹായിക്കുന്നതിനുമായി ബാങ്കുളുടെയും ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments