എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു.
മാറഞ്ചേരി:പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ "Microwaves in Lowercase" (മൈക്രോവേവ്സ് ഇൻ ലോവർ കേസ്) പ്രകാശനം ചെയ്തു.
പൊന്നാനി ഐ.എസ്.എസ്. പൂർവവിദ്യാർഥി-അധ്യാപക സംഗമത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ, പൊന്നാനി എം.എൽ.എ.കെ.പി നൗഷാദലിക്ക് നൽകിക്കൊണ്ടാണ് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചത്.
കൗമാരമനസ്സിന്റെ ആത്മവിചാരങ്ങളും ജീവിതാനുഭവങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവും ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ അവതരിപ്പിക്കുന്ന കവിതകളാണ് സമാഹാരത്തിലുള്ളത്. പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായ ഡോ. യാസീൻ അഷ്റഫ് ഫിൽസയുടെ കവിതകളെ പ്രായത്തിനതീതമായ പക്വതയും ആത്മസത്യസന്ധതയും പ്രകടിപ്പിക്കുന്ന രചനകളായി വിശേഷിപ്പിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങളെ സർവമാനവികമായ വികാരങ്ങളാക്കി മാറ്റാനുള്ള കഴിവും കവിതകളിലെ ദൃശ്യബിംബങ്ങളുടെ ഭംഗിയും അദ്ദേഹം എടുത്തുപറയുന്നു.
സ്വയം തിരിച്ചറിയൽ, പ്രതീക്ഷ, ആത്മവിശ്വാസം, മനുഷ്യബന്ധങ്ങൾ, പ്രകൃതിയുമായുള്ള ആത്മീയ ബന്ധം എന്നിവയാണ് കവിതകളുടെ പ്രധാന പ്രമേയങ്ങൾ. യുവതലമുറയുടെ സർഗാത്മക സാന്നിധ്യമായി ഫിൽസ ഫയാന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ശ്രദ്ധ നേടുകയാണ്.
കോഴിക്കോട് മലർവാടി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments