Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ കാപ്പ കേസ് പ്രതി പിടിയിൽ


പൊന്നാനിയിൽ കാപ്പ കേസ് പ്രതി പിടിയിൽ

പൊന്നാനിയിൽ മോഷണം, ലഹരി അക്രമ കേസുകളിൽ പ്രതിയെ കാപ്പ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിനു ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് അർധരാത്രിയിൽ പൊന്നാനിയിൽ എത്തിയ പ്രതിയെ പൊന്നാനി പോലീസ് പിന്തുടർന്ന് മാറഞ്ചേരി പരിച്ചകത്ത് വെച്ച് പിടികൂടി. പൊന്നാനിയിൽ ഹൈവെയിൽ വാഹനങ്ങളിൽ നിന്നും മോഷണം, മുല്ല റോഡിൽ വീട് കുത്തി തുറന്നു മോഷണം. യുവാവിനെ പട്ടിക കൊണ്ട് അടിച്ചു പരിക്കേല്പിച്ച കേസ് തുടങ്ങിയ കേസുകളിലെ പ്രതി പാലപ്പെട്ടി ദുബായ് പടിയിൽ താമസിച്ചിരുന്ന കപ്പൂരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാറിനെയാണ് പൊന്നാനിയിൽ എത്തിയ രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments