Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വയറിംഗ് സാമഗ്രികൾ മോഷണം 18 കാരൻ പിടിയിൽ.

വയറിംഗ് സാമഗ്രികൾ മോഷണം 18 കാരൻ പിടിയിൽ.

പൊന്നാനിയിൽ കാലടിയിലെ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ വയറിംഗ് മെറ്റീരിയലുകൾ മോഷണം നടത്തിയ രണ്ട് പേരെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു. വട്ടംകുളം പരിയപ്പുറം തയ്യിൽ വളപ്പിൽ സൗരവിനെയാണ് പിടികൂടിയത്. പ്രതിയെ മുന്പും സമാനമായ കേസുകളിൽ പിടികൂടി പ്രായം പരിഗണിച്ചു താകീത് നൽകി വിട്ടയച്ചിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമായി ചേർന്ന് വീണ്ടും സംഭവം ആവർത്തിക്കുകയായിരുന്നു. 

കാലടിയിലെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചിരുന്നു. കേട് വരുത്തുന്നതിനു മുമ്പ് ലഭിച്ച ദൃശ്യത്തിൽ നിന്നുമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.പ്രതികൾക്കെതിരെ സമാന സംഭവങ്ങളിൽ കൂടുതൽ പരാതികൾ വരുന്നുണ്ട്.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. ഷിജിമോൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ, ജെം ജെറോൺ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്,ടിജിൻ ഗോവിന്ദ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.കളവ് ചെയ്തു കിട്ടുന്ന തുക ലഹരി ഉപയോഗത്തിനാണ് വിനിയോഗിക്കുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സഹായിയായ കൗമാരകാരനെ ജുവനൈൽ കോടതി മുമ്പകെ ഹാജരാക്കും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments