എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു; 'പ്രതിഭാ സംഗമം' സംഘടിപ്പിച്ചു
SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കോൺഗ്രസ് വാർഡ് 10, 11 കമ്മിറ്റികളുടെ നേതൃത്വത്തിൽ 'പ്രതിഭാ സംഗമം' സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ കെ.പി നൗഷാദ് അലി നിർവഹിച്ചു. പത്താം വാർഡ് മെമ്പർ ബിനു പെരിയാട്ടയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പതിനൊന്നാം വാർഡ് മെമ്പർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഷാജി കാലിയത്തയിൽ, ഷംസു കല്ലാട്ടയിൽ, അനന്തകൃഷ്ണ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ സൈനുദ്ദീൻ, ലത്തീഫ് പട്ടാളം, പ്രഗിലേഷ് ശോഭ, മോഹനൻ, കുഞ്ഞിമോൻ, സി.കെ ഗോവിന്ദൻ, അബൂബക്കർ, യൂസഫ് പുല്ലൂണിയിൽ, ഷൈമ്പാൻ, ഹനീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments