മജ്ലിസുൽ മഹബ്ബ മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു
വെളിയങ്കോട്: "ആശിഖുറസൂലിൻ്റെ നാട്ടിൽ നിന്നും നിത്യവസന്തം തുടരുന്നു" എന്ന പ്രമേയത്തിൽ മജ്ലിസുൽ മഹബ്ബയുടെ മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു. ക്യാമ്പയിൻ പ്രഖ്യാപനം സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്‌രി നിർവഹിച്ചു.
സഹോദരിമാർക്കായി സംഘടിപ്പിക്കുന്ന 70 സ്നേഹ ദിനങ്ങൾ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഖത്മുൽ ഖുർആൻ, 40 ഹദീസ് ചലഞ്ച്, ഒരു ദിനം ആയിരം സ്വലാത്ത്, ദുആ മനഃപാഠം, സീറത്തുന്നബി പഠനം, കുടുംബ മൗലിദ് മജ്ലിസ്, അയൽപക്ക ജൽസ, ഒരു ദിനം ഒരു സുന്നത്ത്, സ്‌നേഹ വിരുന്ന്, ഒരു കുടുംബം – ഒരു സ്വദഖ, രോഗി സന്ദർശനം, റഹ്മത്ത് നിധി, വീട്–പരിസര ശുചീകരണം, തസ്കിയ മീറ്റ്, തബസ്സും, സ്‌നേഹ സമ്മാനം, മീലാദ് ഫെസ്റ്റ്, ഗ്രാൻഡ് മൗലിദ് ജൽസ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ സി. എം. സൈനുദ്ധീൻ നഈമി വെളിയങ്കോട് വിഷയാവതരണം നടത്തി. അൽത്താഫ് റഹ്മാൻ ഹിഷാമി മാട്ടുമ്മൽ, അക്ബർ അസ്‌ലമി, അബ്ദുറഹീം എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments