ഗ്രാമവേദി 'ടാലന്റ് ഫെസ്റ്റ് 2026': കലാവിരുന്നും അനുമോദന ചടങ്ങും ശ്രദ്ധേയമായി
ഗ്രാമവേദി കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ടാലന്റ് ഫെസ്റ്റ് 2026' വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ കലാപ്രതിഭകളും സർഗാത്മക കഴിവുകളും അവതരിപ്പിക്കാൻ വേദിയായ ഫെസ്റ്റിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ. കെ. അക്ബർ നിർവഹിച്ചു. സി പി ഐ എം പുന്നയൂർകുളം വെസ്റ്റ് ലോക്കൽ സെക്രട്ടറി സഖാവ് താജുദ്ധീൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം പൊന്നാനി ഏരിയ കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി ഗൈഡൻസ് സെഷനിൽ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനത്തെ തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം വിവിധ കലാപരിപാടികളോടെ അരങ്ങേറി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി.
പരിപാടിയിൽ എ.ഡി. ധനീപ്, സുഭാഷ് ഇ.പി., രജനീഷ്, അനയ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments