Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭാവി വികസനത്തിന് ദിശാബോധവുമായി പൊന്നാനി; അമൃത് 2.0 മാസ്റ്റർ പ്ലാൻ നടപടികൾക്ക് തുടക്കം


ഭാവി വികസനത്തിന് ദിശാബോധവുമായി പൊന്നാനി; അമൃത് 2.0 മാസ്റ്റർ പ്ലാൻ നടപടികൾക്ക് തുടക്കം

പൊന്നാനി: കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0-യുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ (Master Plan) തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യയോഗം നഗരസഭാ അധ്യക്ഷ സി വി സുധ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനക്രമവും സംബന്ധിച്ച് ടൗൺ പ്ലാനർ റെനി എൽ.ജെ. വിശദീകരിച്ചു. രാജ്യത്തെ 50,000-ത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ ആസൂത്രിതവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് അമൃത് 2.0 പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നത്.

മലപ്പുറം ജില്ലയിൽ പൊന്നാനി ഉൾപ്പെടെ 12 നഗരങ്ങൾക്കാണ് ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായ ഡ്രോൺ സർവേ സർവേ ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.

നഗരസഭയും ടൗൺ പ്ലാനിങ് വകുപ്പും സംയുക്തമായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം മാസ്റ്റർ പ്ലാൻ കമ്മിറ്റി, വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവ രൂപീകരിച്ച് വിശദമായ പഠനങ്ങളും ചർച്ചകളും നടത്തും. തുടർന്ന് കരട് മാസ്റ്റർ പ്ലാൻ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമരൂപം നൽകുക.

അടുത്ത ഇരുപത് വർഷത്തേക്കുള്ള നഗരത്തിന്റെ സുസ്ഥിര വികസനത്തിന് ദിശാബോധം നൽകുന്ന സമഗ്ര വികസനരേഖയായിരിക്കും ഈ മാസ്റ്റർ പ്ലാൻ. ഭാവിയിൽ കേന്ദ്ര സർക്കാർ പദ്ധതികൾക്കുള്ള ധനസഹായം ലഭിക്കുന്നതിന് ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ നിർബന്ധമാകുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാൽ ഈ പദ്ധതി നഗരസഭയ്ക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും യോഗത്തിൽ വിലയിരുത്തി.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മഷൂദ്, , സൗദാമിനി ടീച്ചർ, ഹസീന, ഷനൽ , റീന പ്രകാശൻ , കൗൺസിലർമാരായ ഷംസുദ്ധീൻ ടി കെ അഷറഫ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി പി മുഹമദ് കുഞ്ഞി, സെക്രട്ടറി സജിറൂൺ, നഗരസഭ കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു

.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments