Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തെരുവ് നായ ശല്യത്തിനെതിരെ NFPR ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


തെരുവ് നായ ശല്യത്തിനെതിരെ NFPR ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


പൊന്നാനി: തെരുവ് നായ ശല്യം മൂലം ജനങ്ങൾ നേരിടുന്ന സുരക്ഷാ ഭീഷണികൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) ന്റെ നേതൃത്വത്തിൽ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
NFPR പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉത്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അധ്യക്ഷത വഹിച്ചു.
 കേരള ജനമൈത്രി സംസ്ഥാന ചെയർമാൻ
നജീം കളങ്ങര നായയുടെ വേഷമിട്ട് നാട്ടുകാരെ അമ്പരപ്പിച്ചു.
     ജില്ലാ സെക്രട്ടറി നുസ്രത്ത് ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് കമ്മറ്റി അംഗങ്ങൾ ആയ നൂറുദ്ധീൻ കോയ , 
ഇബ്രാഹിംകുട്ടി ബിയ്യം,ബദറുദ്ധീൻ
എന്നിവർ 
 അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു താലൂക്ക് സെക്രട്ടറി മുജീബ് പൊന്നാനി സ്വാഗതവും താലൂക്ക് ട്രഷറർ സുബൈർ നന്ദിയും രേഖപ്പെടുത്തി.
     തെരുവ് നായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും,
ശല്യമുള്ള തെരുവുനായകളെ ദയാവധം നടത്താനുള്ള സുപ്രീം കോടതി ഉത്തരവ് അധികാരികൾ നടപ്പിലാക്കണമെന്നും, ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിൽ ഭരണകൂടം കൂടുതൽ ജാഗ്രത പുലർത്തണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

NFPR താലൂക്ക് ഭാരവാഹികളായ 
സൗദ നാലകത്ത്, റാഫി നൈതല്ലൂർ, അലി പൊന്നാനി, ,കമറുദ്ധീൻ, അബ്ദുറഹ്മാൻ, മുംതാസ്, വിനി, ഇസ്മായിൻ 
എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments