മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊന്നാനി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ പി നൗഷാദ് അലി നിർവഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പ്രണവം പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ശ്രീ അഷ്ഹർ പെരുമുക്ക്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സജ്നാ ഫിറോസ്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ മുഹമ്മദലി നരണിപ്പുഴ, വാർഡ് മെമ്പർ ശ്രീമതി നിഷ ബാബു, എസ് എം സി ചെയർമാൻ ശ്രീ അബ്ദുല്ലത്തീഫ് , പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ജിഷ , എം പി ടി എ പ്രസിഡൻറ് ശ്രീമതി വിഷ്ണുപ്രിയ, നന്നംമുക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മുസ്തഫ ചാലുപറമ്പിൽ, അഡ്വ: നിയാസ് മുഹമ്മദ് , നാഹിർ ആലുങൽ , ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ജീന പി ടി എ എക്സീകുട്ടീവ് അംഗങ്ങൾ
എന്നിവർ പങ്കെടുത്തു.
വേദിയിൽ വെച്ച് NMMS, USS നേടിയ കുട്ടികളേയും ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളേയും ആദരിക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളടക്കം നടന്ന ചടങ്ങിന് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി വി മണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വി വി നൗഫൽ നന്ദിയും പറഞ്ഞു

0 Comments