പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്പെക്ട്റം ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് റമീന ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സാബിറ ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഇ.കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത രാജൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ, ജില്ലാ പഞ്ചായത്ത് അംഗം സുലൈഖ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിയാസ്, സജ്ന ഫിറോസ്, അശ്വതി, ഫാത്തിമ, എ.കെ. സുബൈർ, ജോയിന്റ് ബി.ഡി.ഒ റാഫി തോമസ് എന്നിവർ ആശംസകൾ നേർന്നു.
സ്ഥാപനത്തിൽ 20 വർഷമായി സേവനം അനുഷ്ഠിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ജൂൺ 5-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. കൂടാതെ, വിദ്യാർത്ഥികൾ സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നിന്ന് ലഭിച്ച ലാഭവിഹിതം എം.എൽ.എ കുട്ടികൾക്ക് വിതരണം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments