മാറഞ്ചേരിയുടെ ടൂറിസം സാധ്യതകളറിഞ്ഞ് വിയാനി ഭവൻ മഠം അധികൃതർ; പുളിക്കകടവിൽ സ്വീകരണം നൽകി പഞ്ചായത്ത് ഭരണസമിതി
മാറഞ്ചേരി പഞ്ചായത്തിലെ പുളിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകൾ നേരിൽ വിലയിരുത്തുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുമായി തൃശൂർ രാമവർമപുരം വിയാനി ഭവൻ മഠം അധികൃതർ മാറഞ്ചേരിയിലെത്തി.
മഠം അധികൃതരെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല, വാർഡ് അംഗം പ്രസാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തിനിടെ പുളിക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾ, പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ പ്രസിഡന്റ് ടി. ശ്രീജിത്ത് മഠം അധികൃതർക്ക് വിശദീകരിച്ചു. പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ജലസഞ്ചാര സാധ്യതകളും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments