പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത് .
കെ.പി. നൗഷാദ് അലി എം.എൽ.എ
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്താണെന്നും , നാടിൻ്റെ നട്ടെല്ല് വിദ്യാ സമ്പന്നമായ സമൂഹമാണന്നും കെ.പി. നൗഷാദ് അലി എം എൽ എ . വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ
6 , 7 , വാർഡുകളിലെ
എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും , അവാർഡ് നല്കുന്നതിനും വേണ്ടി സംഘടിപ്പിച്ച "ആദരം 2026 " ഉദ്‌ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നമ്മുടെ നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലക്ക് പ്രാധാധ്യം നൽകുമെന്നും , വിദ്യ നേടുന്നതോടൊപ്പം കൂടെയുള്ളവരെ ചേർത്ത് നിർത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .
ചേന്ദമംഗലം എൽ.പി. സ്കൂളിൾ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ തമ്പാത്ത് മണി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മയിൽ മുഖ്യാഥിയായി . ഏഴാം വാർഡ് പ്രബിത സതീഷ് സ്വാഗതം പറഞ്ഞു .
മുൻ സിണ്ടിക്കേണ്ട് മെമ്പർ ഡോ: ബാബു ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി .
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , വി കൃഷ്ണൻകുട്ടി മാസ്റ്റർ , കെ. എം . അനന്തകൃഷ്ണൻ ,
പി രാജാറാം , അബ്ദുൾ ഖാദർ പന്തലൂർ , ബേബി കാഞ്ഞുള്ളിയിൽ , ശശി കണ്ണാത്ത് തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments