Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു



മാറഞ്ചേരി പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു


മാറഞ്ചേരി പഞ്ചായത്തിൽ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പിന്റെയും പഠനോപകരണങ്ങളുടെയും വിതരണവും തൊഴിലുറപ്പ് തൊഴിലുകൾക്കുള്ള ബൂട്ട്സ് ഗ്ലൗസ് എന്നിവയുടെ വിതരണവും നടന്നു.

2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.14 വിദ്യാർഥികൾക്ക് ലാപ്ടോപ്പും 44 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമാണ് ചടങ്ങിൽ വച്ച് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം കെ പി നൗഷാദ് അലി എംഎൽഎ നിർവഹിച്ചു. നാടിനു വേണ്ട വികസനങ്ങൾ രാഷ്ട്രീയഭേദമില്ലാതെ ഒന്നിച്ച് നേടിയെടുക്കാൻ ഭരണ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കണമെന്ന് കെ. പി നൗഷാദ് അലി പറഞ്ഞു.  

പഞ്ചായത്ത് പ്രസിഡൻറ് ടി. ശ്രീജിത്ത് അധ്യക്ഷനായി .ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ നെസ്നി, ജില്ല പഞ്ചായത്ത്‌ മെമ്പർ സുലൈഖ റസാഖ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സംഗീത രാജൻ, പഞ്ചായത്ത്‌ മെമ്പർമാരായ നൂറുദ്ധീൻ. P,T. മാധവൻ, പ്രസാദ്, അബ്ദുൾ നാസർ, ആസിയ, രജുല ഗഫൂർ, മുസ്തഫ. P. V, നജീബ്. M. T, പ്രീത ടീച്ചർ, സുലൈഖ,സുമ ടീച്ചർ, ബീന ബാബു, ജിതിൻ ആസൂത്രണ ഉപാധ്യക്ഷൻ മുസ്തഫ വടമുക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '

Post a Comment

0 Comments