Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു


എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

`വെളിയങ്കോട് സെക്ടർ ജേതാക്കൾ.`

പൊന്നാനി: “ബിയോണ്ട് ദ സെൽഫ്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മുപ്പത്തിമൂന്നാമത് എഡിഷൻ എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢ സമാപനം. പൊന്നാനി മഖ്ദൂം സ്ക്വയറിൽ വെച്ച് നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി.
  
07 സെക്ടറുകൾ, 07 കാമ്പസുകൾ എന്നിവിടങ്ങളിൽ നിന്നായി 09 വേദികളിലായി 02 ദിവസങ്ങളിൽ 180 ഇനങ്ങളിൽ ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 676 പോയിന്റുകൾ നേടി വെളിയങ്കോട് സെക്ടർ ചാമ്പ്യന്മാരായി. 649 പോയിന്റുകളോടെ മാറഞ്ചേരി സെക്ടർ രണ്ടാം സ്ഥാനവും 644 പോയിന്റുകളോടെ പനമ്പാട് സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
പനമ്പാട് സെക്ടറിലെ ഷെഫിൻ നാലകം കലാപ്രതിഭയായും പെരുമ്പടപ്പ് സെക്ടറിലെ ഹംദാൻ പുത്തൻപള്ളി സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. 
കാമ്പസ് വിഭാഗത്തിൽ 123 പോയിന്റുകളോടെ ഉമരി ഐ ടി ഐ വെളിയങ്കോട്, എം ഇ എസ് പൊന്നാനി 106 പോയിന്റ്, ഗവൺമെന്റ് കോളേജ് തവനൂർ 64 പോയിന്റ് യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. മുപ്പത്തിനാലാമത് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവിന് വെളിയങ്കോട് സെക്ടർ ആതിഥ്യമരുളും.

സമസ്ത പൊന്നാനി മേഖല ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി സമാപന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഹാജി മുഹമ്മദ് കാസിം കോയ വിജയികൾക്കുള്ള ട്രോഫി വിതരണത്തിന് നേതൃത്വം നൽകി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. 
എസ്എസ്എഫ് മലപ്പുറം വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ജഅ്ഫർ ശാമിൽ ഇർഫാനി, അഫ്ളൽ വളാഞ്ചേരി, അഡ്വ: അബ്ദുൽ മജീദ്, മൻസൂർ, ദാവൂദ് സഖാഫി, ജഅ്ഫർ തിരൂർ, ജഅ്ഫർ അസ്ഹരി, അഷ്‌റഫ്‌ ബാഖവി, സിദ്ധീഖ് അൻവരി, മജീദ് സഅദി, സുബൈർ ബാഖവി, ഹുസൈൻ അയിരൂർ, സക്കീർ ചമ്രവട്ടം, അലി അഷ്കർ, അബ്ദുസ്സലാം, ഉസ്മാൻ സഖാഫി, ഷഫീഖ് അഹ്സനി, റമീസ് സഖാഫി, ഹംസത്ത് അഹ്സനി, സർഫാസ് സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments