പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ലഹരി നിർമാർജന പരിപാടിയുടെ ഭാഗമായി 2026 -27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി ഫുട്ബോൾ പരിശീലന പരിപാടിയായ സോക്കർ കിഡ്സ് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുത്ത ആറ് മുതൽ 12 വരെ പ്രായമുള്ള ആൺകുട്ടികൾക്കും ആറ് മുതൽ 13 വരെ പ്രായമുള്ള പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്. എരമംഗലം ചെമ്പയിൽപടി സി.എം.എം.യു.പി. സ്കൂൾ ഗ്രൗണ്ടിൽ സോക്കർ കിഡ്സ് പദ്ധതി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ ഷറഫുദ്ദീൻ അധ്യക്ഷയായി. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലുണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഹസീബ് കോക്കൂർ, ഇ.കെ. ഇസ്മായിൽ, സംഗീത രാജൻ, അംഗങ്ങളായ സജ്‌ന ഫിറോസ്, മായ മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ടി. ഖാദർ, ബി.ഡി.ഒ. റാഫി തോമസ്,ഫുട്ബോൾ പരിശീലകരായ ഷബീബ്, ആദിത്യൻ തുടങ്ങയവർ പങ്കെടുത്തു.

0 Comments