Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പോലീസും എസ്.പി.സി കേഡറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു


പെരുമ്പടപ്പ് പോലീസും എസ്.പി.സി കേഡറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.

​പെരുമ്പടപ്പ്: ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് പോലീസും എസ്.പി.സി കേഡറ്റും സംയുക്തമായി ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ കേരളത്തിൽ ലഹരി മാഫിയക്കെതിരെ പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.


​"ലഹരി വിടൂ, ജീവിതം തിരിച്ചുകിട്ടുക" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ 'ഓപ്പറേഷൻ തൂഫാൻ' നാടിന് പുതിയൊരു ബോധവൽക്കരണമായി. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് എം.എ. പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. ലഹരിയുടെ ഭീകരതയെക്കുറിച്ചും, അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരായ പ്രതിജ്ഞയും ഏവരും ചേർന്ന് ഏറ്റുചൊല്ലി.
​ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ എ.എസ്.ഐ. ഉഷ നന്ദി രേഖപ്പെടുത്തി. എസ്.ഐ.മാരായ ബസന്ത്, ശ്രീകാന്ത്, അലി സാബിർ, എ.എസ്.ഐ. ഉദയകുമാർ, റൈറ്റർ സുലൈമാൻ, എ.എസ്.ഡബ്ലിയു. ജോഷില, സി.പി.ഒ.മാരായ സുജിത്ത്, ജെറോം, ജയേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​വിവിധ സ്കൂളുകളിൽ നിന്നായി വർഗീസ് റിൻസൺ, ഷീന കെ.എസ്., നിഷ ടി.എസ്., സ്വാതി എൻ.പി., സുരേന്ദ്രൻ എൻ.ജി, സ്വാദിഖ് മാരത്തയിൽ, വിനീത് വി., ദിൽസത്ത്, റുബീന, ഷരീജ, ലീന സി.പി., സൗദ, ഫാത്തിമത്ത് സുഹറ, ജയമണി ടി.വി., ഷമീറ അത്രപ്പള്ളി, അരുൺ കെ.ഇ. തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ജി.എച്ച്.എസ്.എസ് മാണഞ്ചേരി, കെ.എം.എം ഇംഗ്ലീഷ് സ്കൂൾ, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, എ.യു.പി.എസ് ആയിരൂർ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments