"ഓപ്പറേഷൻ തൂഫാൻ " പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ പിടിയിൽ
പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്കും മറ്റും കഞ്ചാവ് വില്പന നടത്തുകയായിരുന്ന ഈശ്വരമംഗലം ചെറുനിലത്ത് ഫൈസൽ 37 വയസ്സ് എന്നയാളെ 380 ഗ്രാം കഞ്ചാവുമായി നെയ്തതല്ലൂരിൽ ഹൈവെയുടെ സമീപത്ത് വെച്ച് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ ആന്റോ ഫ്രാൻസിസ്, വിനോദ് ടി, പ്രൊബേഷൻ എസ്‌ഐ ആനന്ദ ലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, അഷ്‌റഫ്,പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്,സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സും പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments