Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് എം.ജി.എൻ ആർ.ഇ.ജി .എസ് . അക്രഡിറ്റ് എഞ്ചിനീയർ നിയമനത്തിൽ അട്ടിമറി. യു ഡി എഫ് .


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് എം.ജി.എൻ ആർ.ഇ.ജി .എസ് . അക്രഡിറ്റ് എഞ്ചിനീയർ നിയമനത്തിൽ അട്ടിമറി. 
യു ഡി എഫ് .

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് നടത്തപ്പെട്ട ഇൻ്റർവ്യൂവിൽ പങ്കെടുത്ത യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കാതെ യോഗ്യത മാനദണ്ഡങ്ങൾ മറികടന്ന് തല്പര കക്ഷിക്ക് നിയമനം നല്കുക വഴി സ്വാജനപക്ഷപാതവും അഴിമതിയുമാണ് നടത്തിയിട്ടുള്ളതെന്നും . ഗ്രാമപഞ്ചായത്തിൽ നിന്നും യോഗ്യരായ നിരവധി അപേക്ഷകൾ ഉള്ളപ്പോഴാണ് ഇത്തരം വഴിവിട്ട നീക്കത്തിലൂടെ നിയമനം അട്ടിമറിക്കുകയാണ് പഞ്ചായത്ത്‌ ഭരണസമിതി ചെയ്തിട്ടുള്ളതെന്നും വെളിയങ്കോട് പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി കുറ്റപ്പെടുത്തി .

പഞ്ചായത്ത് യു.ഡി എഫ് . ചെയർമാൻ കെ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു . ഡി. സി. സി. ജനറൽ സെക്രട്ടറിയും , നിയോജക മണ്ഡലം യു.ഡി എഫ് കൺവീനറുമായ കല്ലാട്ടേൽ ഷംസു യോഗം ഉദ്ഘാടനം ചെയ്തു . നിയമനം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നല്കപ്പെട്ട വിൻഡോ പരസ്യത്തിൽ യോഗ്യത മാനദണ്‌ഡങ്ങൾ കൃത്യമായി അറിയിച്ചിട്ടുള്ളതുമാണ്. ഇൻ്റർവ്യൂവിൽ ഹാജറാവേണ്ട ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ , ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ തുടങ്ങിയവരെ ഇൻ്റർവ്യൂ നടത്തപ്പെടുന്ന വിവരം അറിയിക്കാതിരുന്നതും,
ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്താതിരുന്നതും ഗുരുതരമായ വീഴ്ചയാണന്നും യോഗം കുറ്റപ്പെടുത്തി .
ഗുരുതരമായ ക്രമക്കേടിലൂടെ വഴിവിട്ട ഈ നിയമനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപെട്ടു .

യോഗത്തിൽ യു. ഡി. എഫ് നേതാക്കളായ ഷാജി കാളിയത്തേൽ , ഷമീർ ഇടിയാട്ടേൽ , കെ. എം അനന്തകൃഷ്ണൻ , ടി.എ . മജീദ് , സി.കെ. പ്രഭാകരൻ,
ടി പി മുഹമ്മദ് , സുരേഷ് പാട്ടത്തിൽ , മജീദ് പാടിയോടത്ത് , കെ.പി. മൊയ്തുണ്ണി , കെ. എം അബു തുടങ്ങിയവർ സംസാരിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments