പകർച്ച വ്യാധി പ്രതിരോധം: പരിശോധന കർശനമാക്കി വെളിയങ്കോട് ഗ്രാമപഞ്ചായത്ത്
ഷിഗല്ലയുൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് പരിശോധന കർശനമാക്കി. ഭക്ഷണശാലകളും തട്ടുകടകളും കേന്ദ്രീകരിച്ച് വെള്ളവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ വിശദമായ പരിശോധനയും നടപടിക്രമങ്ങളുമാണ് അനുവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ബബിത നൗഫലിൻ്റെയും വൈസ് പ്രസിഡൻ്റ് പ്രബിത പുല്ലൂണിയുടെയും നേതൃത്വത്തിൽ പരിശോധന സമ്പന്ധിച്ച മുന്നൊരുക്ക യോഗം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്നു. തുടർന്നുള്ള ദിവസങ്ങളിൽ സെക്രട്ടറി N V ഷീജയുടെ നേരിട്ടുള്ള നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ശ്യാമിലി ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി , അബിൻ പഞ്ചായത്ത് ജീവനക്കാർ ആയ സുമേഷ്,ശ്രീജയൻ,മഹറൂഫ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments