Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രൗഡ്ഡോജ്ജ്വലമായ കോൺവോക്കേഷൻ പരിപാടിക്ക് സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി സാക്ഷിയായി

പ്രൗഡ്ഡോജ്ജ്വലമായ കോൺവോക്കേഷൻ പരിപാടിക്ക് സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി സാക്ഷിയായി

സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ കീഴിൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി വിപുലമായി നടന്നു. വേനൽ അവധിയിൽ പഠനം പൂർത്തീകരിച്ച നൂറോളം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉപഹാരവും സമർപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം വരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കെ.പി നൗഷാദ് അലി എം എൽ എ ചടങ് ഉത്ഘാടനം നിർവഹിച്ചു. പോലീസ് ഓഫീസർ അപർണ ലവകുമാർ സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് സി ഇ ഒ നാസർ ബിപി, താഹിർ അലി എന്നിവർ മുഖ്യാതിഥികളായി. ഷാജി കാളിയത്തേൽ അധ്യക്ഷത വഹിച്ചു. പഠനം മുടങ്ങിപോയവർക്ക് ഡിപ്ലോമ കോഴ്സുകൾക്ക് പുറമെ ഡിഗ്രി ചെയ്യാനുള്ള സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺവോക്കേഷൻ പരിപാടിക്ക് റംഷാദ് സൈബർമീഡിയ, അർഷിദ, സുനിത, ഷഫീല, ഹസീന എന്നിവർ നേതൃത്വം നൽകി. സർട്ടിഫിക്കറ്റ് വിതരണം ഹസനുൽ ബന്ന ,ജംഷീർ പി എൻ എന്നിവർ നിർവഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലകുമാർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ റമീന ഇസ്മായിൽ, ചാവക്കാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.ഷിബു, വാർഡ് മെമ്പർ ഷാജിത, അബാബീൽ ഡയറക്ടർ സൈനുദ്ധീൻ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ എൻ അഷറഫ്, ജലീൽ കുന്നനയിൽ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments