Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രമേശ് അമ്പാരത്തിന് സ്വീകരണം; മാറഞ്ചേരിയിലെ അനുമോദന സമ്മേളനം നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു


രമേശ് അമ്പാരത്തിന് സ്വീകരണം; മാറഞ്ചേരിയിലെ അനുമോദന സമ്മേളനം നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും നടന്നു. മാറഞ്ചേരി ഖാദർ ഏനു നഗറിൽ നടന്ന പരിപാടി കെ പി നൗഷാദ് അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി കൾച്ചറൽ സെൻററിൻ്റെയും കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോൺഗ്രസ് പ്രസിഡണ്ട് മുനീർ മാറഞ്ചേരി അധ്യക്ഷനായി. എഴുത്തുകാരൻ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. 
പുരസ്കാര ജേതാവ് രമേശ്‌ അമ്പാരത്തിനെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പൊന്നാനികോർപ്പറേറ്റീവ് അർബൻ ബാങ്ക് റിട്ടയേഡ് എംപ്ലോയീസ് ഫോറത്തിൻ്റെ ഉപഹാരം ചടങ്ങിൽ വച്ച് രമേശ് അമ്പാരത്തിന് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശ്രീജിത്ത്‌,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, എം. വി. ശ്രീധരൻ മാസ്റ്റർ, എ. കെ. ആലി, ഹിളർ കാഞ്ഞിരമുക്ക്, ശരീഫ് മാസ്റ്റർ, സംഗീതരാജൻ,സാബിറ ഹിളർ, അഡ്വ. ആയിഷ, എ. വി. ഉസ്മാൻ, നസീർ മാസ്റ്റർ, ടി. മാധവൻ, പി. വി മുസ്തഫ, ജാസ്മിൻ ആരിഫ്, എം.ടി നജീബ്, അബ്ദുറഹിമാൻ പാലക്കൽ, ഷമ്റുന്നിസ തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments