Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു.


ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു.


സത്യസന്ധവും ജനകീയവുമായ മാധ്യമ പ്രവർത്തനത്തിലൂടെ സമൂഹത്തിന്റെ ശബ്ദമായി മാറിയ പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജി ചപ്പയിൽ ഈ വർഷത്തെ ടീം ഇ.ആർ.എം മാധ്യമ പുരസ്കാരത്തിന് അർഹനായി.

രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച് വാർത്തകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കൃത്യതയും നിഷ്പക്ഷതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ പുരസ്കാരം സമർപ്പിച്ചത്.

മലയാള മനോരമയുടെ ലേഖകനായി പ്രവർത്തിക്കുന്ന ഷാജി ചപ്പയിൽ, പ്രാദേശിക വാർത്തകൾ മുതൽ സാമൂഹിക വിഷയങ്ങൾ വരെ ജനഹൃദയങ്ങളോട് ചേർന്നുനിൽക്കുന്ന റിപ്പോർട്ടിംഗിലൂടെ മാധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. 
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ സബ് ഇൻസ്പക്ടർ അപർണ്ണ ലവകുമാർ പുരസ്കാരം കൈമാറി. ജിഷാദ് ഒലിയിൽ സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. റംഷാദ് സൈബർ മീഡിയ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിന് മുത്തു പരൂർ നന്ദി അറിയിച്ചു. സിനിമാ താരം ശിവജി ഗുരുവായൂർ , പ്രമുഖ വ്യവസായി രമേഷ് സി.ഡി. നായർ , സുബ്രഹമുണ്യൻ അയിരൂർ, സുരേഷ് പൂങ്ങാടൻ, ഷറഫുദ്ധീൻ , മനോജ് കോനശേരി, റിനീഷ്, സാക്കിർ ഒമർ , സലി സലി, തുടങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments