Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനത്തിലൂടെ ശാക്തീകരണം;നഗരസഭയുടെ ശേഷിവികസന പരിപാടി ശ്രദ്ധേയമായി


ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനത്തിലൂടെ ശാക്തീകരണം;
നഗരസഭയുടെ ശേഷിവികസന പരിപാടി ശ്രദ്ധേയമായി

ഹരിതകർമ്മ സേനാംഗങ്ങൾക്ക് കപ്പാസിറ്റി ബിൾഡിംഗ് പ്രോഗ്രാം . സംഘടിപ്പിച്ച് പൊന്നാനി നഗരസഭ 
 ഹരിത കർമ്മസേനാംഗങ്ങൾക്കായി ശേഷിവികസന പരിശീലന പരിപാടി 
നഗരസഭ ചെയർ പേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു.

. മാലിന്യ ശേഖരണം, തരംതിരിക്കൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം, പൊതുജനങ്ങളുമായുള്ള ആശയവിനിമയം, തൊഴിൽ സുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ പ്രശസ്ത സൈക്കോളജിസ്റ്റും ഗവൺമെന്റ് ഫാക്കൽറ്റിയുമായ സിദ്ധീഖ് എം പരിശീലനം നൽകി .
ഹരിത കർമ്മസേനാംഗങ്ങളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിശീലനം സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർ പേഴ്സൻ സി വി സുധ പറഞ്ഞു.
വൈസ് ചെയർ പേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി കെ മഷൂദ്,പി ഹസീന,ഷനിൽകുമാർ, സൗദാമിനി ടീച്ചർ,റീന പ്രകാശൻ, എച്ച് ഐ ഗീത , കോ ഓഡിനേറ്റർ തസ്ലീമ എന്നിവർ സംസാരിച്ചു.
പി എച്ച് ഐ മാരായ വിജിൻ സ്വാഗതവും സംഗീത നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments