Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മൈത്രി വായനശാല: വായനക്കളരി സമാപനവും 'മൈത്രി തൂലിക' മാസികാ പ്രകാശനവും സംഘടിപ്പിച്ചു.


മാറഞ്ചേരി മൈത്രി വായനശാല: വായനക്കളരി സമാപനവും 'മൈത്രി തൂലിക' മാസികാ പ്രകാശനവും സംഘടിപ്പിച്ചു.

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാക്കളരിയുടെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫീസിൽ വായനക്കളരിയുടെ സമാപന സമ്മേളനവും മൈത്രി തൂലിക കയ്യെഴുത്ത് മാസികയുടെ പ്രകാശനവും സംഘടിപ്പിച്ചു.
സമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ റമീന ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
മൈത്രി തൂലിക കയ്യെഴുത്ത് മാസികയുടെ പ്രകാശനം 
 എഴുത്തുകാരൻ റഫീസ് മാറഞ്ചേരി നിർവഹിച്ചു. റംഷാദ് സൈബർ മീഡിയ മാസിക ഏറ്റു വാങ്ങി.
മൈത്രി പ്രസിഡന്റ് കാട്ടിൽ മുഹമ്മദ് കുട്ടി ആമുഖ പ്രസംഗം നിർവഹിച്ചു. വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ അദ്ധ്യക്ഷത വഹിച്ചു. എം. ടി. നജീബ് സ്വാഗതം പറഞ്ഞു. മാറഞ്ചേരി സ്വദേശി ഹക്കീം കോലോത്തേൽ, ബിഷർ. കെ. സി . എന്നിവർ വായനശാലക്ക്‌ സംഭാവന ചെയ്ത പുസ്തകങ്ങൾ എക്സിക്യൂട്ടീവ് അംഗം രാജിവിൽ നിന്നും സെക്രട്ടറി സലാം മലയംകുളംത്തേൽ ഏറ്റു വാങ്ങി. മാറഞ്ചേരിയുടെ കലാകാരൻ എം. വി. കുഞ്ഞുമുഹമ്മദിന് വായനശാലയുടെ സ്നേഹാദരം നൽകി.
വൈസ് പ്രസിഡന്റ് എ. ടി. അലി, രുദ്രൻ വാരിയത്ത്, അഷ്‌റഫ്‌ പൂച്ചാമം,ബൽക്കീസ് നസീർ, ചന്ദ്രഹാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കാട്ടിൽ ആലി, സി. എം. ഇബ്രാഹിം ഉസ്മാൻ വെള്ളായിൽ, റഹ്മാൻ പോക്കർ, അജിത, നിഷാദ് സിൻസിയർ, ഫൈസൽ കാങ്ങിലയിൽ തുടങ്ങിയവർ സംബന്ധിച്ചു. ലൈബ്രറിയൻ സബിത നന്ദി പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments