Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാലപ്പാടൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു


നാലപ്പാടൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു


പുന്നയൂർക്കുളം നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ കവിതാസമാഹാരമായ 'മൗനവാതിൽ പക്ഷി' ഗുരുവായൂർ MLA ശ്രീ. എൻ.കെ. അക്ബർ അമേ രിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

പുന്നയൂർക്കുളം സർവീസ് സഹകര ബാങ്കിൽ (കെ.ജി.കരുണാകരമേനോൻ സ്മാരക ഹാൾ) വച്ചു നടന്ന ചടങ്ങിൽ നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം പറഞ്ഞു. സമിതി ജഡ്ജിങ്ങ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകപരിചയം നടത്തി. സമിതി വൈസ് പ്രസിഡന്റ്‌ ടി കൃഷ്ണദാസ് മോഡറേറ്ററായിരുന്നു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, രമണി അശോകൻ നാലപ്പാട്ട്, അജിത എം. എസ്, ചോ. മുഹമ്മദുണ്ണി, ജാസ്മിൻ ഷഹീർ, അലി കണ്ണത്തയിൽ, ഹക്കീം വെളിയത്ത്, ഷബീർ അണ്ടത്തോട്, ഷീബ ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു. ജാതിക്കുമ്മി കവിതാ പുരസ്‌ക്കാര ജേതാവ് ടി.എം. ഡെറി പോളിനെ ചടങ്ങിൽ എൻ.കെ. അക്ബർ MLA ആദരിച്ചു. പ്രകാശനത്തിന് മുമ്പായി കവിയരങ്ങ് അരങ്ങേറി. ഏഴിയിൽ അബ്ദുള്ള മറുമൊഴിയും. സമിതി വർക്കിങ് പ്രസിഡന്റ്‌ സക്കറിയ കുന്നച്ചാവീട്ടിൽ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments