ഓപ്പറേഷൻ തൂഫാൻ: 10 ലിറ്റർ മദ്യവുമായി മാറഞ്ചേരി സ്വദേശി പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ
സംസ്ഥാനവ്യാപകമായി പോലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി.
മാറഞ്ചേരി പരിച്ചകത്ത് നിന്നും 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മാറഞ്ചേരി പരിച്ചകം സ്വദേശി സുരൻ കോതോട് (56) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ബസന്ത്, ശ്രീകാന്ത്, ഡ്രൈവർ എസ്.ഐ അലി സാബിർ, എ.എസ്.ഐ ഉദയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കപിൽ, ജയേഷ്, ധന്യ, ഗിരീഷ്, ജിഷ്ണു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments