Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഓപ്പറേഷൻ തൂഫാൻ: 10 ലിറ്റർ വിദേശ മദ്യവുമായി പെരുമ്പറമ്പ് സ്വദേശി പിടിയിൽ


ഓപ്പറേഷൻ തൂഫാൻ: 10 ലിറ്റർ വിദേശ മദ്യവുമായി പെരുമ്പറമ്പ് സ്വദേശി പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയിൽ അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പോലീസിന്റെ പിടിയിലായി.

പെരുമ്പറമ്പ് സ്വദേശിയായ എട്ടുകണ്ടത്തിൽ മോഹനൻ (63) എന്നയാളെയാണ് തിരൂർ ഡാൻസാഫ് ടീമും പൊന്നാനി പോലീസും ചേർന്ന് തട്ടാൻപടിയിൽ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത റെയ്ഡിൽ ഇയാളുടെ പക്കൽ നിന്നും പത്ത് ലിറ്ററോളം വിദേശ മദ്യം പോലീസ് സംഘം പിടിച്ചെടുത്തു.

ലഹരി പദാർത്ഥങ്ങളുടെ അനധികൃത കടത്തും വില്പനയും തടയുന്നതിനായി പോലീസ് തുടരുന്ന കർശനമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. പിടികൂടിയ പ്രതിയെ തുടർനടപടികൾക്കായി പൊന്നാനി കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments