Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാഠം 1: പുതുയുഗ വിദ്യാലയം'; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും


പാഠം 1: പുതുയുഗ വിദ്യാലയം'; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പുത്തൻ ഉടുപ്പും ബാഗും കുടയുമായി വിദ്യാലയത്തിന്റെ പടി കേറാൻ കാത്തിരിക്കുകയാണ് കുരുന്നുകൾ. അവരുടെ കണ്ണുകൾ ഈറനണിയാതിരിക്കാൻ പ്രവേശനോത്സവം കളറാക്കാനാണ് സംസ്ഥാനത്തെ സ്‌കൂൾ അധികൃതരുടെ ശ്രമം. 'പാഠം 1: പുതുയുഗ വിദ്യാലയം' പ്രമേയത്തിലാണ് അധ്യയന വർഷം ആരംഭിക്കുന്നത്.

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി സി.പി ജോൺ, ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടക്കും. 31 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ട് ലക്ഷത്തോളം കുരുന്നുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെ ഈ അധ്യയന വർഷവും തുടരും. പ്രവേശനോത്സവ ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുക്കും.


മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ; റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും

ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ (തിങ്കൾ) രാവിലെ ഒൻപതിന് തിരുവാലി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമൃത, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ, ജില്ലാ പഞ്ചായത്തംഗം പി.എച്ച്. ഷമീം എന്നിവർ വിശിഷ്ടാതിഥികളാകും. വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, പി.ടി.എ. പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ആശംസകൾ നേരും.ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിക്കും.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments