ത്യാഗത്തിൻ്റെയും സൗഹൃദത്തിൻ്റെയും സന്ദേശങ്ങൾ കൈമാറി സംയുക്ത ഈദ് ഗാഹ്
ഇബ്രാഹിം പ്രവാചകൻ്റെ ത്യാഗങ്ങൾ ജീവിതത്തിൽ പകർത്തണമെന്നും ആഘോഷ വേളകളിൽ സൗഹൃദം പങ്ക് വെക്കാൻ എല്ലാവരും തയ്യാറാകണമെന്നും സംയുക്ത ഈദ് ഗാഹിൽ ഖത്തീബ് ഷരീഫ് കുരിക്കൾ.
സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി, പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടത്തിയ സംയുക്ത ഈദ് ഗാഹിൽ ഖുത്തുബ നടത്തി സംസാരിക്കുകയായിരുന്നു മങ്കട മസ്ജിത്വഖ്‌വ ഖത്തീബ് ശരീഫ് കുരിക്കൾ.
കാലത്ത് 7.30 ന് ആരംഭിച്ച ഈദ് ഗാഹിൽ സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഈദ്ഗാഹിന് ശേഷം വിശ്വാസികൾ പരസ്പരം സൗഹൃദങ്ങൾ പങ്ക് വെച്ചു.
സംയുക്ത ഈദ് ഗാഹിന് ഒരുമ ചെയർമാൻ കിം അബ്‌ദുറഹ്‌മാൻ, കാട്ടിൽ മുഹമ്മദ് കുട്ടി, വി.കെ. ഫൈസൽ, എം. ഇ. നസീർ മാസ്റ്റർ, എ. അബ്ദുൾ ലത്തീഫ്, കാട്ടിൽ മൊയ്തുണ്ണി, ഏ. ടി. അലി, എൻ.കെ. ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments