Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആഘോഷ ദിവസങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊന്നാനി


ആഘോഷ ദിവസങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊന്നാനി

പെരുന്നാൾ പ്രമാണിച്ച് പൊന്നാനി ബീച്ചിലേക്കും നിളയോരത്തും എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹന യാത്ര തിരക്കൊഴിവാക്കാൻ വൺവേ സംവിധാനവും പ്രത്യേക പാർക്കിംങ്ങ് സ്ഥലങ്ങളും ഒരുക്കുവാൻ വിവിധ സർക്കാർ വകുപ്പുകൾ സംയുക്ത മായി ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു.

ബീച്ചിലേക്കും നിളയോര പാതയിലേക്കും എത്തുന്ന വാഹനങ്ങൾ കോടതി പടി , ജിം റോഡ് , പഴയ ചമ്മ്രവട്ടം കടവ് ( പൈതൽ ജാറം) വഴി മാത്രമാണ് പ്രവേശിക്കേണ്ടതാണ്.

ചാണ റോഡ് , ചന്തപ്പടി , കുറ്റിക്കാട് , ഈശ്വരമംഗലം ശ്മാശനം റോഡ് എന്നിവിടങ്ങളിലിലൂടെയാണ് പുറത്തേക്ക് പോകേണ്ടത്.
വെള്ളി , ശനി ,ഞായർ ദിവസങ്ങളിലാണ് ഈ നിയന്ത്രണം നില നിൽക്കുക.
പൊന്നാനി നഗരസഭ , പൊന്നാനി പോലീസ് , കോസ്റ്റൽ പോലിസ് , റവന്യു, . മോട്ടോർ വെഹിക്കിൾ, എന്നീ വകുപ്പുകളിലെ മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. 
 കടലിന്റെയും നിളാ നദിയുടെയും പ്രകൃതിരമണീയ സൗന്ദര്യം ആസ്വദിക്കാൻ ജില്ല കകത്തും നിന്നും പുറത്തുനിന്നും ധാരാളം പേർ വാഹനങ്ങളിൽ വരുന്നവർക്ക് തിരക്കുമൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൺ സി വി സുധ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ സി പി സക്കീർ സ്ഥിരം സമിതി അദ്ധ്യക്ഷന്മക്ഷന്മാരായ റീനപ്രകാശൻ ,ഷനൽകുമാർ ,.ടി കെ മഷൂദ് , ഹസീന , കൗൺസിലർ ടി കെ അഷറഫ് , ഡപ്യുട്ടി താഹസിൽദാർ ജിസ്മോൻ പി വർഗ്ഗീസ് , പോലീസ് സബ്ബ് ഇൻസ്പെക്ടർ ആന്റോ ഫ്രാൻസീസ് ,കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ് പെക്ടർ ശിവകുമാർ ടി , അസിസന്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കുമാർ പി സി , നഗരസഭ സെക്രട്ടറി സജിറൂൺ , ക്ലീൻ സിറ്റി മാനേജർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments