Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ


ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ കാലത്ത് 7.30 ന് ആരംഭിക്കുന്ന നമസ്കാരത്തിനും ഖുത്തുബക്കും മങ്കട മസ്ജിദുത്വഖ്‌വ ഖത്തീബ് ശരീഫ് കുരിക്കൾ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈദ്ഗാഹിലെത്തുന്നവർ വുളു ചെയ്ത് മുസല്ലയുമായി വരണമെന്ന് സംഘാടകർ അറിയിച്ചു.
ഒരുമയുടെ അഭിമുഖ്യത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുള്ള വിവിധ പരിപാടികൾ നടത്തിവരുന്നു.
പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ അബ്ദുറഹ്മാൻ കെ.ഐ.എം,കാട്ടിൽ മുഹമ്മദ് കുട്ടി, ഏ.ടി. അലി, എ. അബ്ദുൾ ലത്തീഫ് , മുഹമ്മദുണ്ണി മാനേരി എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments