Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം കളത്തിൽപടി തോട്ടിൽ അഴുക്കുവെള്ളം കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധം; പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ


എരമംഗലം കളത്തിൽപടി തോട്ടിൽ അഴുക്കുവെള്ളം കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധം; പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ

എരമംഗലം കളത്തിൽപടി സെന്ററിലെ തോട്ടിൽ ദിവസങ്ങളായി അഴുക്കു വെള്ളം കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധം പരത്തുന്നത് പ്രദേശവാസികളെയും വഴിയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. വരാനിരിക്കുന്ന മൺസൂൺ കാലത്തിന് മുന്നോടിയായി, മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി വിപുലമായ രീതിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ നടത്തിയ തോട്ടിലാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. 

കനത്ത മഴ പെയ്താൽ പോലും വെള്ളത്തിൻറെ ഒഴുക്കിന് യാതൊരുവിധ തടസ്സവും സൃഷ്ടിക്കാത്ത രീതിയിലായിരുന്നു അധികൃതർ ഇവിടെ ശുചീകരണ ജോലികൾ കൃത്യമായി പൂർത്തിയാക്കിയിരുന്നത്.
എന്നാൽ, നവീകരണ ജോലികൾ കഴിഞ്ഞതിന് പിന്നാലെ നിലവിൽ തോട്ടിലേക്ക് വൻതോതിൽ അഴുക്കുവെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന അവസ്ഥയാണ് കാണാനാകുന്നത്. പ്രദേശത്തെ ചില വ്യക്തികളോ സ്ഥാപനങ്ങളോ മനപ്പൂർവ്വം തോട്ടിലേക്ക് മാലിന്യവും അഴുക്ക് വെള്ളവും പമ്പ് ചെയ്തു വിട്ടതാകാം ഇത്തരമൊരു പ്രതിസന്ധിക്ക് കാരണണമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. 

മഴക്കാലം അടുത്തെത്തിനിൽക്കെ പകർച്ചവ്യാധി ഭീഷണിയടക്കം ഉയർത്തുന്ന ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ അധികാരികളും അടിയന്തരമായി ഇടപെടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments