Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന് പുതിയ ഭാരവാഹികൾ


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പെരുമ്പടപ്പിൽ വെച്ച് നടന്ന വിപുലമായ ജനറൽ ബോഡി യോഗത്തിലാണ് പുതിയ അമരക്കാരെ ഐകകണ്ഠ്യേന പ്രഖ്യാപിച്ചത്. യൂണിറ്റ് പ്രസിഡന്റായി അഷ്റഫ് എൻ, ജനറൽ സെക്രട്ടറിയായി റംഷാദ് സൈബർ മീഡിയ, ട്രഷററായി ആഷിക് പി എന്നിവരാണ് പുതിയ നേതൃത്വമായി ചുമതലയേൽക്കുന്നത്. വരും വർഷങ്ങളിൽ വ്യാപാരി സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും പെരുമ്പടപ്പ് മേഖലയിലെ വ്യാപാര-വ്യവസായ പുരോഗതിക്കായി കൂടുതൽ ഊർജ്ജസ്വലമായ പദ്ധതികൾ ആവിഷ്കരിക്കാനും പുതിയ കമ്മിറ്റി മുൻകൈ എടുക്കുമെന്ന് നിയുക്ത ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
മുൻ പ്രസിഡന്റ്‌ സലാഹുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രകാശ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ സെക്രട്ടറി വി ആർ മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും മുൻ ട്രെഷറർ സലാൽ എം കെ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രെഷറർ നൗഷാദ് കളപ്പാടൻ 'വൈബ്സ്' പദ്ധതിയുടെ അവതരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കാലിദ് യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ മാറഞ്ചേരി, മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ, വനിതാവിംഗ് പ്രസിഡന്റ്‌ സുജാത മൊണാലിസ, യൂത്ത് വിംഗ് പ്രസിഡന്റ്‌ സകീർ എംകെ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. തുടർന്ന് നിയുക്ത ഭാരവാഹികൾ മറുപടി പ്രസംഗം നടത്തി. സുരേഷ് പൂങ്ങാടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആഷിക് പി നന്ദി പ്രകാശിപ്പിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments