ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രാദേശിക തലത്തിൽ അടിയന്തിര മാസ്റ്റർ പ്ലാൻ തയ്യാറാക്കണം
ചെറുകിട വ്യാപാര-വ്യവസായ മേഖലയെ ശാക്തീകരിക്കാൻ ആവശ്യമായ നടപടികൾ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ അജണ്ഡയാവണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മാറഞ്ചേരി യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കുവാനും, ലൈസൻസ് - തൊഴിൽ നികുതി വർദ്ധനവ് പിൻവലിച്ചും, നിരോധിത പ്ലാസ്റ്റിക്കിൻ്റെ പേരിൽ കടകളിൽ കയറി ഭീമമായ ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, പാതയോരങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും വേണ്ട നടപടികൾ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഈ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വി. കെ നജുമുദീൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സത്താർ അമ്പാരത്ത് റിപ്പോർട്ടും ട്രഷറർ നെൽജോ നീലങ്കാവിൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. പി ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ നിവിൽ ഇബ്രാഹിം,ഫൈസൽ തവയിൽ,ആരിഫ കുഞ്ഞുമുഹമ്മദ്, ഉസ്മാൻ പന്താവൂർ,സലാഹുദീൻ,യൂണിറ്റ് ഭാരവാഹികളായ കെ. ടി ഉമ്മർ,വിജയൻ കണ്ണത്ത്, വി.ബാബു, ശരീഫ് സലാല എന്നിവർ സംസാരിച്ചു . പുതിയ ഭാരവാഹികളായി അഷ്റഫ് ലൈവ് (പ്രസിഡൻ്റ്) രമേഷ് അമ്പാരത്ത് (സെക്രട്ടറി) ഇസ്മായിൽ സിറ്റി ഫാർമ (ട്രഷറർ) എന്നിവരുടെ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments