Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹൈവേ സർവീസ് റോഡിലെ വെള്ളക്കെട്ട്: അടിയന്തിര നടപടി ആവശ്യപ്പെട്ട് വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി


ഹൈവേ സർവീസ് റോഡിലെ വെള്ളക്കെട്ട്: അടിയന്തിര നടപടി ആവശ്യപ്പെട്ട് വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി

ദേശീയപാത സർവീസ് റോഡിൻറെ സമീപപ്രദേശങ്ങളിൽ അശാസ്ത്രീയ കാന നിർമ്മാണം മൂലം ഉണ്ടാകുന്ന വലിയ വെള്ളക്കെട്ട് ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നതിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ദേശീയപാത ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് സന്ദർശിച്ച പരാതി നൽകി. കുറ്റിപ്പുറത്തുള്ള ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നേരിട്ട് സന്ദർശിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബബിത നൗഫലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ നിവേദനം സമർപ്പിച്ചത്. വിഷയം പരിഹരിക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ള തുകയുടെ ഉത്തരവിൽ അതിൻറെ വിനിയോഗം സംബന്ധിച്ച് കളക്ടറുടെ ഭാഗത്ത് നിന്നും വ്യക്തത ലഭിക്കാത്തതിനാൽ ആണ് നടപടിക്രമങ്ങൾ തടസ്സപ്പെട്ടിട്ടുള്ളത് എന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. എന്നാൽ ഇത്തരം സാങ്കേതിക തടസ്സങ്ങൾ കാരണം ഈ വരുന്ന വർഷക്കാലത്ത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല എന്ന് ഭരണസമിതി അംഗങ്ങൾ ഡെപ്യൂട്ടി കളക്ടറെ ബോധ്യപ്പെടുത്തി. വൈസ് പ്രസിഡണ്ട് പ്രബിത പുല്ലൂണി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നൗഫൽ പൂക്കൈത , പ്രിയ പി, പ്രിൻസി നെല്ലിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫൗസിയ വടക്കേപുറത്ത്, സുമിത രതീഷ്, റസീന ഉമ്മർ,മഹേഷ്, സലാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments