മാറഞ്ചേരി ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി രൂപീകരിച്ചു; മലപ്പുറത്തെ ആദ്യ ‘ആർ.ടി വില്ലേജ്’ ലക്ഷ്യം
ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ നേതൃത്വം നൽകുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം (ആർ.ടി) കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ യോഗം പ്രസിഡന്റ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റിയിൽ പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറുമാണ്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്,വി.ഇ.ഒ. ശ്രീരാഗ് , കൃഷി ഓഫീസർ അൽത്താഫ് , സി.ഡി.എസ് ചെയർപേഴ്സൺ ബൽകീസ് , DTPC പ്രതിനിധി, ആർ.ടി മിഷൻ കോർഡിനേറ്റർ, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു C. M. ഹനീഫ, ഫിറോസ് താമലശ്ശേരി, ഉദയൻ പരിചകം എന്നിവർ അംഗങ്ങളാണ്.
‘ഹോംസ്റ്റേ പ്രൊമോഷൻ പാക്കേജ്’ ഉടൻ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ആർ.ടി മിഷൻ അംഗീകാരമുള്ള ഹോംസ്റ്റേകൾക്ക് ആദ്യ 2 വർഷം ഡി&ഒ ലൈസൻസ് ഫീസിൽ 50% ഇളവ്, എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ഹോംസ്റ്റേ സിംഗിൾ വിൻഡോ അദാലത്ത്’ എന്നിവയാണ് പാക്കേജിലെ പ്രധാന ഇനങ്ങൾ.
ജൂലൈ 15-നകം 15 ഹോംസ്റ്റേ, 8 കരകൗശല യൂണിറ്റ്, 12 ലോക്കൽ ഗൈഡ് എന്നിവരെ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. വി.ഇ.ഒ-യെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
15 ഹോംസ്റ്റേ എന്ന ലക്ഷ്യം കൈവരിച്ച ശേഷം മാറഞ്ചേരിയെ മലപ്പുറം ജില്ലയിലെ ആദ്യ ‘ആർ.ടി വില്ലേജ്’ ആയി പ്രഖ്യാപിക്കുന്നതിന് കേരള ആർ.ടി മിഷന് പ്രൊപ്പോസൽ സമർപ്പിക്കാനും തീരുമാനിച്ചു.
ഡി.ടി.പി.സി പാർക്ക്, കായൽ യാത്ര, കയർ നിർമ്മാണം, നാടൻ ഭക്ഷണം എന്നിവ ഉൾപ്പെടുത്തി ‘മാറഞ്ചേരി വില്ലേജ് ലൈഫ് എക്സ്പീരിയൻസ്’ പാക്കേജ് വികസിപ്പിക്കാനും യോഗത്തിൽ ധാരണയായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments