Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ശ്മശാനം പ്രവർത്തന സജ്ജമാവുന്നു: മരണാനന്തര സമിതി ഭാവരാഹികളുടെ യോഗം ചേർന്നു


വെളിയങ്കോട് ശ്മശാനം പ്രവർത്തന സജ്ജമാവുന്നു: മരണാനന്തര സമിതി ഭാവരാഹികളുടെ യോഗം ചേർന്നു

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ശ്മശാനം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മരണാനന്തര സമിതി പ്രവർത്തകരുടെ യോഗം ചേർന്നു. പ്രസിഡൻ്റ് ബബിത നൗഫൽ യോഗം ഉൽഘാടനം ചെയ്തു. ശ്മശാനം പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പ്രായോഗിക വിഷയങ്ങൾ ചർച്ചയായി. പ്രാഥമികമായ സാങ്കേതിക സൗകര്യങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങാൻ പൂർണ്ണ പിന്തുണ യോഗം ഭരണസമിതിക്ക് നൽകി. വൈസ് പ്രസിഡൻ്റ് പ്രബിത പുല്ലൂണി , സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ നൗഫൽ പൂക്കൈത,പ്രിൻസി നെല്ലിക്കൽ,മെമ്പർമാരായ മജീദ് പാടിയോടത്ത് ,റിയാസ് പഴഞ്ഞി,മഹേഷ്,ബക്കർ ഫാസി,റസീന ഉമ്മർ, സെക്രട്ടറി ഷീജ, അസിസ്റ്റന്റ് സെക്രട്ടറി ശ്യാമിലി തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments