രണ്ട് ഹൃദയങ്ങൾ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാരൻ സി.പി. ജാഷിർ പെരുമ്പടപ്പിന്റെ 'രണ്ടു ഹൃദയങ്ങൾ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരൻ റഫീക്ക് പട്ടേരി, കവി പ്രിയൻ പോർക്കുളത്തിന് പുസ്തകം നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ചടങ്ങിൽ വി.ആർ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജാഫർ മാറാക്കര വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ഹക്കീം വെളിയത്ത് പുസ്തക പരിചയം നടത്തി. എ.കെ. സുബൈർ, സൈഫുദ്ദീൻ, അയിരൂർ സുബ്രഹ്മണ്യൻ, ഗുൽ മുഹമ്മദ്, ജലീൽ കുന്നനയിൽ, റസാക്ക് വന്നേരി എന്നിവർ സംസാരിച്ചു. റംഷാദ് സൈബർ മീഡിയ സ്വാഗതവും, രചയിതാവ് സി.പി. ജാഷിർ മറുപടി പ്രസംഗവും നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments