ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ
മാറഞ്ചേരിയുടെ എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ "നന്മയുടെ സഹവർത്തിത്വം" അഥവാ മാറഞ്ചേരിയിൽ നിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനവും അതോടനുബന്ധിച്ചുള്ള സാംസ്കാരിക സന്ധ്യയും മെയ് 24 ഞായറാഴ്ച 3 മണിക്ക് മാറഞ്ചേരിയിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിംഗിൽ (ഏഷ്യൻ ഗോൾഡിന് എതിർവശം) ഉച്ചക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായ കവി കെ. സച്ചിദാനന്ദൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. കെ.പി. നൗഷാദ് അലി എം എൽ എ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. പ്രമുഖ എഴുത്തുകാരൻ ബഷീർ തിക്കോടി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങും. യുവ എഴുത്തുകാരൻ നസീഫ് കലയത്തും പ്രമുഖ കവിയും പ്രഭാഷകനുമായ എടപ്പാൾ സുബ്രഹ്മണ്യൻ, ദയ ഹോസ്പിറ്റൽ എം ഡി ഡോക്ടർ ഡോ.അബ്ദുൽ അസീസ്, അഡ്വ. എം കെ സക്കീർ എന്നിവർ സംബന്ധിക്കും. പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തും.
ബ്ലോക്ക് പ്രെസിഡന്റ് റമീന ഇസ്മായിൽ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, പി.ടി. അജയ് മോഹൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, ബഷീർ സിൽസില തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
പുസ്തക പ്രകാശന ചടങ്ങുകൾക്ക് ശേഷം പ്രശസ്ത ഗായകൻ സിറാജ് അമൽ നയിക്കുന്ന സംഗീത വിരുന്നും, വാനിയ അലിയും സംഘവും അവതരിപ്പിക്കുന്ന ആകർഷകമായ നൃത്തവിരുന്നും അരങ്ങേറും. മുഴുവൻ കലാ-സാഹിത്യ പ്രേമികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഗ്രന്ഥകാരൻ എ.ടി. അലി, കാട്ടിൽ മുഹമ്മദ് കുട്ടി, രുദ്രൻ വാരിയത്ത്, ഉസ്മാൻ വടമുക്ക്, എ. അബ്ബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments