Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നിർഭയത്വം തൗഹീദിലൂടെ: വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടിന്


നിർഭയത്വം തൗഹീദിലൂടെ: വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടിന്


കേരള മുസ്ലിം നവോത്ഥാന രംഗത്തെ കരുത്തുറ്റ സാന്നിധ്യമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രബോധന വിഭാഗം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന അഹ്‌ലുസ്സുന്ന ആദർശ പ്രയാണം മാറഞ്ചേരിയിൽ എത്തുന്നു. 'നിർഭയത്വം തൗഹീദിലൂടെ' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള മണ്ഡലം സമ്മേളനം മെയ് രണ്ട് ശനിയാഴ്ച രാത്രി 7:30-ന് മാറഞ്ചേരി സെന്ററിൽ വെച്ച് നടക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം വിസ്ഡം മലപ്പുറം സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സുല്ലമി നിർവഹിക്കും. പ്രമുഖ പണ്ഡിതൻ മുനീർ നജാത്തി മുഖ്യപ്രഭാഷണവും പ്രമേയ വിശദീകരണവും നടത്തും. പരിപാടിയിൽ ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ ശരീഫ് വടക്കൂട്ട്, റാഫി സ്വലാഹി, റാഷിദ് അൻസാരി, അനീഷ് സ്വബാഹി, സ്വാദിഖ് എരമംഗലം, ആദിൽ വടക്കൂട്ട് തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 10-ന് ആരംഭിച്ച് മെയ് 20 വരെ നീണ്ടുനിൽക്കുന്ന ഈ ആദർശ പ്രയാണം ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കാമ്പയിന്റെ ഭാഗമായി മാറഞ്ചേരി മണ്ഡലത്തിൽ ഗൃഹസമ്പർക്കം, വാഹന പ്രചാരണം, ലഘുലേഖ വിതരണം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ആത്മീയ ചൂഷണങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണം ലക്ഷ്യം വെക്കുന്നതാണ് ഈ സമ്മേളനം. യഥാർത്ഥ സമാധാനവും നിർഭയത്വവും അന്വേഷിക്കുന്ന ജനതയ്ക്ക് വലിയൊരു പ്രതീക്ഷ നൽകാൻ ഈ പ്രമേയത്തിലൂടെ സാധിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സൃഷ്ടികളോടല്ല, സ്രഷ്ടാവായ അല്ലാഹുവോട് നേരിട്ട് പ്രാർത്ഥിക്കുവാനും അവനിൽ മാത്രം ഭരമേൽപ്പിക്കാനും പഠിപ്പിക്കുന്ന ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രസ്ഥാനം ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ വിസ്ഡം മണ്ഡലം ഭാരവാഹികളായ ഷെരീഫ് വടക്കൂട്ട്, മുഹമ്മദലി വെള്ളക്കട, സഹീർ വടക്കൂട്ട്, റാഫി സലാഹി, മുജീബ് മൗലവി കോടത്തൂർ, സാദിഖ് എരമംഗലം എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments