Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസിൽ കിടന്നുപ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും



മാറഞ്ചേരിയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസിൽ കിടന്നുപ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും

മാറഞ്ചേരിയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം തുടരുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും കെഎസ്ഇബി ഓഫീസിനുള്ളിൽ കിടന്നു പ്രതിഷേധിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗം നൂറുദ്ദീൻ പോഴത്ത് അടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധം നടത്തിയത്. പുറങ്ങ് കെഎസ്ഇബി സെക്ഷൻ ഓഫീസിലായിരുന്നു രാത്രി വൈകിയും പ്രതിഷേധം അരങ്ങേറിയത്. കടുത്ത വേനൽ ചൂടിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. 


വൈദ്യുതിയുടെ അമിത ഉപയോഗം കാരണം ട്രാൻസ്‌ഫോർമറുകളിൽ ലോഡ് കൂടുന്നതാണ് തടസ്സത്തിന് കാരണമെന്നാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ അറ്റകുറ്റപ്പണികൾക്കോ ലോഡ് ഷെഡിംഗിനോ വേണ്ടി വൈദ്യുതി നിയന്ത്രിക്കുമ്പോൾ കൃത്യമായ വിവരം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി പോകുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രതിഷേധം ശക്തമായതിനെ തുടർന്ന് പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ പോലീസ്, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. ഇതിനുശേഷം മാത്രമേ തുടർനടപടികളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments