Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടിയിൽ കുടുംബകലഹം: ഭാര്യാപിതാവിനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ


പാലപ്പെട്ടിയിൽ കുടുംബകലഹം: ഭാര്യാപിതാവിനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യാപിതാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൊറ്റാടിയിൽ ഷെഫീക്ക് ആണ് പിടിയിലായത്. പാലപ്പെട്ടി അജ്‌മീർ നഗറിൽ താമസിക്കുന്ന ആലുങ്ങൽ വീട്ടിൽ ഷാജഹാനെ വധിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.


കഴിഞ്ഞ മാർച്ച് 26-ന് ഉച്ചയ്ക്ക് 2.30-ഓടെ പാലപ്പെട്ടിയിലെ ഷാജഹാന്റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബപരമായ തർക്കങ്ങളെത്തുടർന്ന് ഷാജഹാന്റെ മകൾ പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. മകളെ തിരികെ കൊണ്ടുപോകാൻ എത്തിയ ഷെഫീക്ക്, അവൾ വരാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്താൽ മകളെ കൈകൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച ഷാജഹാനെ ഷെഫീക്ക് തടഞ്ഞുനിർത്തി മുറ്റത്തുണ്ടായിരുന്ന വാരിയെടുത്ത് ക്രൂരമായി മർദ്ദിച്ചു. ഷാജഹാന്റെ ഇടതുകൈമുട്ടിന് താഴെയും പുറത്തും അടിച്ചു പരിക്കേൽപ്പിച്ച പ്രതി, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷാജഹാന്റെ കഴുത്തിന് നേരെ കുത്തുകയായിരുന്നു. ഷാജഹാൻ പെട്ടെന്ന് വെട്ടിച്ചതിനാൽ കുത്ത് താടിയിൽ ഇടതുവശത്ത് ഏൽക്കുകയും മുറിവ് പറ്റുകയും ചെയ്തു. 

പെരുമ്പടപ്പ് എസ് എച്ച് ഒ സന്തോഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ബസന്ത്, സബ് ഇൻസ്പെക്ടർ അലി സാബിർ, സിപിഒ മാരായ ഗിരീഷ്, സുജിത്ത്, ജെറോം, രഞ്ജിത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments