Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഴഞ്ഞിയിൽ തെരുവ് നായ ശല്യം രൂക്ഷം; പശുവിനെ കടിച്ചു കൊന്നു


വെളിയങ്കോട് പഴഞ്ഞിയിൽ തെരുവ് നായ ശല്യം രൂക്ഷം; പശുവിനെ കടിച്ചു കൊന്നു

വെളിയങ്കോട് പഴഞ്ഞി പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. ഇന്ന് രാവിലെ പഴഞ്ഞി എം.ടി.എം കോളേജിന് സമീപം താനാറത്ത് നൗഷാദിന്റെ വീട്ടിലെ പശുവിനെ തെരുവ് നായകൾ കൂട്ടമായി എത്തി കടിച്ചു കൊന്നു. 

വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയിരുന്ന പശുവിനെയാണ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നായ്ക്കളുടെ ശല്യം വർദ്ധിച്ചു വരികയാണെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വെളിയങ്കോട് പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങളാകും നായ്ക്കളുടെ ഇരയാകേണ്ടി വരികയെന്ന ആശങ്കയിലാണ് പ്രദേശം. കനോലി കനാലിൽ അറവ് മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നതാണ് പ്രദേശത്ത് ഇത്രയധികം തെരുവ് നായകൾ തമ്പടിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments