ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ വിഷുദിനാഘോഷം സംഘടിപ്പിച്ചു
ഈഴുവത്തിരുത്തി കുമ്പളത്ത് പടി കിംഗ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് സമുചിതമായ രീതിയിൽ വിഷുദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ശ്രീശൈലം ടീം അവതരിപ്പിച്ച കൈകൊട്ടിക്കളിയും വിവിധങ്ങളായ ഇതര കലാപരിപാടികളും അരങ്ങേറി. കിംഗ്സ് ക്ലബ്ബ് പ്രസിഡന്റ് കെ. സനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. മുൻ നഗരസഭ കൗൺസിലർ എ. പവിത്രകുമാർ, പൊന്നാനി എസ്.ഐ വിനോദ് എന്നിവർ ചേർന്നാണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.
പരിപാടികൾക്ക് പി. ശ്രീജേഷ്, സി.പി. മുസ്തഫ, എ.വി. നിതിൻരാജ്, കെ. രതീഷ്, എ.വി. ആനന്ദ്, കെ.പി. പ്രജിത്ത്, എ.വി. അനീഷ്, കെ. സജീഷ്, കെ. ശ്യാം, കെ. വിനോദ്, എ.വി. അനിൽ, കെ. മനോജ്, എ. റിജു, കെ. ഗിരീശൻ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയുടെ നേർക്കാഴ്ചയായി മാറിയ ആഘോഷങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments