അശാസ്ത്രീയമായ ബില്ലിംഗും കുടിവെള്ള വിതരണത്തിലെ അനാസ്ഥയും: വാട്ടർ അതോറിറ്റിക്കെതിരെ പൊന്നാനി നഗരസഭ
കുടിവെള്ള വിതരണത്തിന് തടസ്സമാകുന്ന അറ്റകുറ്റ പണികൾ സമയ ബന്ധിതമായി നടപ്പിലാക്കത്തതിലും പുനർഗേഹം ഫ്ലാറ്റിലെ വാട്ടർ ബില്ല് നൽകിയതിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർ പേഴ്സൻ സി വി സുധയുടെ നേതൃത്വത്തിലാണ് വാട്ടർ അതോറിറ്റി അസിസ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചത് .
പലയിടങ്ങളിലും ഉണ്ടായി കൊണ്ടിരിക്കുന്ന വാട്ടർ ലീക്കേജും മറ്റു അറ്റകുറ്റ പണികളും സംബന്ധിച്ച് യോഗ തീരുമാനങ്ങൾ സമയബന്ധിതമായി നടക്കാത്തതാണ് നഗരസഭ ഭരണ സമിതി പ്രതിഷേധവുമായി അസിസ്റ്റന്റ് എഞ്ചിനീയറെ നേരിൽ കാണാൻ ഇടയായത്.
പുനർഗേഹം ഫ്ലാറ്റിലെ താമസക്കാർക്ക് രണ്ട് മാസങ്ങൾ കൂടുമ്പോൾ നൽകേണ്ട വാട്ടർ ബില്ല് ഏഴ് മാസത്തിന് ശേഷം ഒന്നിച്ച് നൽകുകയും ചെയ്തതിലെ അപാകതകൾക്ക് കാരണക്കാരായ ജീവനക്കാരുടെ പേരിൽ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
നിരവധി മാസത്തെ ബില്ല് ഒന്നിച്ച ടച്ചില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുമെന്ന വാട്ടർ അതോറിറ്റിയുടെ അറിയിപ്പ് ചില ജീവനക്കാരുടെ ധിക്കാരമാണന്നും നഗരസഭ ഭരണ സമിതി വിലയിരുത്തി.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി കെ മഷൂദ് , റീന പ്രകാശൻ , , ഹസീന , കൗൺസിലർ ഷംസുദ്ധീൻ എന്നിവരും പ്രതിഷേധം അറിയിക്കുവാൻ ചെയർ പേഴ്സണോടൊപ്പം ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments