മെഷീൻ തകരാർ പരിഹരിക്കാൻ അടച്ച മാറഞ്ചേരിയിലെ ഡയാലിസിസ് സെന്ററിൻ്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും
ആർ.ഒ പ്ലാന്റിലെ തകരാറിനെ തുടർന്ന് അടച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ തിങ്കളാഴ്ച വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഡയാലിസിസ് നടക്കുന്നതിനിടെ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പ്രവർത്തനം നിർത്തിവച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജലം ശുദ്ധീകരിക്കുന്ന ആർ.ഒ പ്ലാന്റിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തി. തകരാർ പരിഹരിച്ചതിനെ തുടർന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും, രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ അറിയിച്ചു. ഫലം അനുകൂലമായാൽ തിങ്കളാഴ്ച മുതൽ ഡയാലിസിസ് സേവനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സെന്ററിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത് അധ്യക്ഷന്മാർ ഉൾപ്പെട്ട സംഘം സന്ദർശനം നടത്തി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജിത്ത്, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബിറ, ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനിപറമ്പിൽ, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശംസിയ റഫീഖ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത, മെമ്പർമാരായ അശ്വതി, ഫാത്തിമ, മാറഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ധീൻ, പി.വി. മുസ്തഫ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments