Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെള്ളി മുഖക്കാപ്പും ഭണ്ഡാരപ്പണവും കവർന്നു


കാഞ്ഞിരമുക്ക് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ കവർച്ച: വെള്ളി മുഖക്കാപ്പും ഭണ്ഡാരപ്പണവും കവർന്നു

ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളി മുഖക്കാപ്പും പൂജാ സെറ്റും ഭണ്ഡാരപ്പണവുമടക്കം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് പൂജാരി നടയടച്ചു പോയ ശേഷമാണ് സംഭവം നടന്നത്.

ക്ഷേത്രത്തിന്റെ പിൻവശത്തെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പ്രതികൾ, ഉത്തരത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന താക്കോൽ കൈക്കലാക്കിയാണ് ശ്രീകോവിൽ തുറന്നത്. അയ്യപ്പ ഭഗവാന്റെ 950 ഗ്രാം തൂക്കം വരുന്ന വെള്ളി മുഖക്കാപ്പ്, പൂജാ സെറ്റ്, വലുതും ചെറുതുമായ ഒൻപത് ഓട്ടുരുളികൾ എന്നിവ സംഘം മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ബാഗും അതിലുണ്ടായിരുന്ന ആയിരം രൂപയും ചോറ്റുപാത്രവും പ്രതികൾ കൊണ്ടുപോയിട്ടുണ്ട്. ക്ഷേത്രമതിലിൽ സ്ഥാപിച്ചിരുന്ന നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും കവർന്നു. മോഷ്ടിച്ച വെള്ളി ആഭരണങ്ങൾക്ക് മാത്രം വിപണിയിൽ എഴുപതിനായിരം രൂപയിലധികം വിലവരും.

ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ക്ഷേത്രക്കമ്മിറ്റി അംഗമായ ചുള്ളിയിൽ ശിവൻ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments